കൊല്ലകടവ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ വനിതാ ദിനാഘോഷവും സൗജന്യ വൈദ്യപരിശോധനകളും നടത്തി. ഉദ്ഘാടനം എഴുത്തുകാരിയും, സാമൂഹിക പ്രവത്തർകയും അവാർഡ് ജേതാവുമായ കുമാരി അനഘ ജെ. ......
പുന്തല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ സഹായത്താൽ പുന്തല ഗ്രാമദീപം ഗ്രന്ഥശാലയിൽ കർഷകർക്കായി കിഴങ്ങു വിള ശാസ്ത്രീയ കൃഷി പരിശീലനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ടി.വിശ്വനാഥൻ സസ്യത്തിനു ജലം പകർന്ന് ഉദ്ഘാടനം നിർവഹിച്ചു. ......
ചെങ്ങന്നൂര്‍: സമൂഹ നന്മയെ കരുതിയുള്ള ഹരിതകര്‍മ്മസേനയുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്ത പുണ്യ പ്രവൃത്തിയാണെന്ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷന്‍
ഡോ: യൂയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത പറഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റേയും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസന ബസ്കിയോമോസ് ഫെലോഷിപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലാ ശുചിത്വ മിഷന്റെ സഹകരത്തോടെ ചെങ്ങന്നൂര്‍ നഗരസഭയിലെ ഹരിതകര്‍മ്മസേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം:പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്ന മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള സി.പി.എം നീക്കം പരാജയപ്പെട്ടു. ......
കവിയൂർ: വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ (കേരള) റീജിയൻ്റെയും വൈ.എം. സി.......
മുളക്കുഴ:മുളക്കുഴയ്ക്ക് മിച്ച ബജറ്റ്.
32.35 കോടി രൂപയുടെ വരവും 28.70 കോടി രൂപയുടെ ചിലവും 3.55 രൂപയുടെ നീക്കി ബാക്കിയുമുള്ള മിച്ച ബഡ്ജറ്റാണ് മുളക്കുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമണിക സന്തോഷ് അവതരിപ്പിച്ചത്. സുസ്ഥിര വികസനവുമായി മുന്നോട്ട്..
ഉത്പാദന മേഖലയ്ക്കായി വികസനങ്ങൾ നടപ്പിലാക്കും, സ്മാർട്ട് കൃഷി ഭവനായി മുളക്കുഴ കുഴിഭവനെ മാറ്റും, 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ......
മാവേലിക്കര: കിടപ്പു മുറിയിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ച യുവാവിനെ എക്സൈസ് സംഘം പിടി കൂടി.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാറ്റൂർ, ഗോകുൽ ഭവനത്തിൽ ഗോകുലിനെ ( 23 ) ആണ്
അറസ്റ്റ് ചെയ്തത്.
മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള പി ഏ
യുടെ നേതൃത്വത്തിൽ മാവേലിക്കര, മാങ്കാംകുഴി,ഇടപ്പോൺ,പടനിലം, പാറ്റൂർ,ഭാഗങ്ങളിൽ നടത്തിയ
പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി
മാവേലിക്കര താലൂക്കിൽ നൂറനാട് വില്ലേജിൽ പാറ്റൂർ മുറിയിൽ പാറ്റൂർ ജംഗ്ഷന്
വടക്ക് കിഴക്ക് മാറി ഗോകുൽ ഭവനത്തിലെ
പടിഞ്ഞാറെ കിടപ്പു മുറിയിൽ നിന്നും
2.359 ഗ്രാം എം ഡി എം.ഏ യും
0.839ഗ്രാം ഗഞ്ചാവുമായി ആണ്
ഇയാളെ
അറസ്റ്റ് ചെയ്ത്.
ഉത്സവ ആഘോഷങ്ങൾക്ക് പാർട്ടിഡ്രഗ് ആയി ഉപയോഗിക്കുന്നതിനാണ് എംഡി എംഎ എത്തിച്ചതെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. കണ്ടെടുത്ത മയക്കുമരുന്ന് വ്യാവസായിക അളവിലുള്ളതും 10 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. ......
കല്ലിശ്ശേരി : കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ ഫാഷിസ്റ്റ് നയങ്ങളെ കേരളത്തിൽ നടപ്പിലാക്കുന്ന ഇടതുപക്ഷ സർക്കാരിൻറെ ജന വഞ്ചനക്കെതിരെ എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി മാർച്ച് 11ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം കല്ലിശ്ശേരി ജംഗ്ഷനിൽ വിശദീകരണയോഗം സംഘടിപ്പിച്ചു.
പാർട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം പി ആർ സതീശൻ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു. പ്രബുദ്ധമായ ജനാധിപത്യ മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ബഹുജന പ്രക്ഷോഭനം കെട്ടിപ്പടുക്കുന്നതിലൂടെ അല്ലാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവർത്തിച്ചു പോരുന്ന ജനദ്രോഹകരമായ നയങ്ങളെ ചെറുത്തു പരാജയപ്പെടുത്തുവാൻ കഴിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തി.
മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന ജില്ലാ കമ്മിറ്റിയംഗം ടെസ്സി ബേബി, പാർട്ടി ലോക്കൽ സെക്രട്ടറി റ്റി. ......
ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തും കരുണ പെയിൻ & പാലിയേറ്റിവ് സൊസൈറ്റിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് മാർച്ച് 7- ന് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും.
20-ൽ പരം ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ഡോക്ടർമാർ പങ്കെടുക്കും.
ഇതോടൊപ്പം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റീവ് സംഗമവും ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ഉണ്ടായിരിക്കും.
പാലിയേറ്റീവ് സംഗമത്തിൽ 1100 പേരും ലൈഫ് ഗുണഭോക്തൃ സംഗമത്തിൽ 750-ൽ പരം ആളുകളും പങ്കെടുക്കും. മെഗാ മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ചെങ്ങന്നൂർ
ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജിൽ രാവിലെ 8
മണിക്ക് ആരംഭിക്കും. ......
കോട്ട : ചിരക്കര കാവിലെ നാഗ പ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് ( ശനി, മാർച്ച് 7) മുതൽ 14 വരെ നടക്കും.
വർഷങ്ങളായി പൂജകൾ മുടങ്ങി കിടന്ന കാവിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രതിഷ്ഠാ കർമ്മങ്ങൾ പാമ്പുമ്മേക്കാവ് ബ്രഹ്മശ്രീ വല്ലഭൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. ശനി മുതൽ എല്ലാ ദിവസവും രാവിലെ 6.30 ന് പായസഹോമം, വൈകിട്ട് 6.30 മുതൽ സർപ്പബലി എന്നിവ നടക്കും.
14 ന് രാവിലെ 6.30ന് കലശ പൂജക്ക് ശേഷം 9 നാണ് നാഗപ്രതിഷ്ഠ. ......